മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് ദാരുണ കൊല നടന്നത്. സംഭവത്തില്‍ അനിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മുലപ്പാലിന് വേണ്ടി കരഞ്ഞത്. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ദേഷ്യം സഹിക്കാതെ വന്നപ്പോള്‍ വാളുപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുക്കുകയായിരുന്നുവെന്നും അനിത പൊലീസിനോട് പറഞ്ഞു.

സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും അനിത ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ മൊഴി നല്‍കി.

യുവതിയുടെ കൈയില്‍ കുഞ്ഞിനെ കാണാഞ്ഞ് സംശയം തോന്നിയ അയല്‍വാസികള്‍ വീട് കുത്തി തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here