ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് ഡ്രൈവര്‍ അടക്കം ഏഴ് പേര് സംഭവസ്ഥലത്തും പരിക്കേറ്റ മൂന്ന് പേര് ആശുപത്രിയില്‍ നിന്നുമാണ് മരിച്ചത്. ആറ് മാസം പ്രായമായ പെണ്‍കുഞ്ഞടക്കം ഒമ്പത് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.