സൗദിയില്‍ പിടിയിലായത് 10,59,888 പേര്‍

റിയാദ് : നിയമം ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിന് 6 മാസത്തിനിടെ സൗദി അറേബ്യയില്‍ പിടിയിലായത് 10,59,888 പേര്‍. മലയാളികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. നിയമവിരുദ്ധ കുടിയേറ്റം, വിസാകാലാവധി കഴിഞ്ഞും രാജ്യത്ത് തുടരല്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, അതിര്‍ത്തി ലംഘനം തുടങ്ങിയ വകുപ്പുകളിലായാണ് ഇത്രയും പേര്‍ പിടിയിലായത്.

നിയമലംഘകരെ കണ്ടെത്താനുള്ള പ്രത്യേക പരിശോധന ജവാസാത്ത് ഡയറക്ടറേറ്റ് കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിരുന്നു. 91,593 പേരെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. അതേസമയം ഈജിപ്റ്റുകാരുടെ പൊതുമാപ്പ് കഴിഞ്ഞദിവസം അവസാനിച്ചു.

2017 മാര്‍ച്ച് 19 ന് മുന്‍പ് ഇഖാമ, തൊഴില്‍ നിയമങ്ങള്‍ എന്നിവ ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കിയത്. അതിന് ശേഷം നിയമലംഘനം നടത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടും രാജ്യത്ത് തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും കടുത്ത നടപടികളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here