കുഞ്ഞ് വാനില്‍ നിന്ന് തെറിച്ച് വീണു

ബെയ്ജിങ്: പത്ത് മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു. വളവ് തിരിയുമ്പോഴാണ് ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. ചൈനയിലെ ചാങ്ങ്‌സോയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വാനിന്റെ പിന്‍ഭാഗത്തെ ഡോര്‍ തനിയെ തുറക്കുന്നതും കുട്ടി റോഡിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതൊന്നുമറിയാതെ വാഹനമോടിച്ച് ഏറെ ദൂരം മുന്നോട്ടു പോയ മാതാപിതാക്കള്‍ ബാക്ക് സീറ്റിലേക്ക് നോക്കിയപ്പോഴാണ് കുട്ടി നഷ്ടപ്പെട്ടതറിയുന്നത്.

സംഭവം കണ്ട് ഓടിയെത്തിയ വഴിയാത്രക്കരാണ് കുട്ടിയെ റോഡില്‍ നിന്നും വാരിയെടുത്തത്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ തിരികെയെത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് പരിക്കൊന്നുമേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുട്ടി നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here