ഈ സുന്ദരിയായ മോഡലാണ് പത്ത് വയസ്സുകാരന്റെ കാമുകി ; ഇവരുടെ പ്രണയം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

തായ്‌ലന്റ് :സുന്ദരിയായ ഒരു മോഡലുമായി പ്രണയത്തിലാകാന്‍ താല്‍പ്പര്യമില്ലാത്ത യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ പല വിധത്തിലുള്ള ജീവിത പ്രയാസങ്ങളാലും എല്ലാവര്‍ക്കും ഇതൊന്നും സാധിച്ചെന്ന് വരില്ല. എന്നാല്‍ തായ്‌ലന്റിലെ ഒരു പത്ത് വയസ്സുകാരന്റെ കാമുകിയെ കണ്ടാല്‍ ആരുമൊന്ന് അസൂയപ്പെട്ട് പോകും.സുന്ദരിയായ ഒരു തായ് മോഡലിനെയാണ് പത്ത് വയസ്സുകാരന്‍ നന്റാപോങ് കിട്‌വാപട്ടാന കാമുകിയാക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് നന്റാപോങ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഈ കമിതാക്കളെ വാര്‍ത്തയില്‍ ഇടം നേടിച്ചത്. കാമുകിയുമായി മാളില്‍ കറങ്ങിയ ചിത്രങ്ങളാണ് നന്റാപോങ് സമൂഹ മാധ്യമത്തില്‍ കൂടി പോസ്റ്റ് ചെയ്തത്.ക്രിസ്മസ് സമ്മാനമായി ഒരു ഐ ഫോണ്‍ എക്‌സാണ് നന്റാപോങ കാമുകിക്കായി സമ്മാനിച്ചത്. ‘ഞാനെന്റെ സുന്ദരിയായ പെണ്ണിനൊപ്പം സിനിമയ്ക്ക് പോയി. ഞാനവള്‍ക്ക് ക്രിസ്മസ് സമ്മാനമായി ഐഫോണ്‍ വാങ്ങിക്കൊടുത്തു” എന്നാണ് നന്റാപോങ് ഈ ചിത്രങ്ങള്‍ക്ക് തലക്കെട്ട് നല്‍കിയത്. നിരവധി പേരാണ് നന്റാപോങിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമത്തില്‍ കൂടി ഷെയര്‍ ചെയ്തത്. നന്റാപോങിന്റെ പണം കണ്ടാണ് മോഡല്‍ പ്രണയിക്കുന്നതെന്നാണ് സമൂഹ മാധ്യമത്തില്‍ പലരുടെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here