ദിവസവും കഴിക്കുന്നത് ഒരുകിലോ മണ്ണ്; 100ാം വയസിലും ആരോഗ്യ പ്രശ്‌നങ്ങളില്ല, ഈ മനുഷ്യന്‍ അത്ഭുതമാകുന്നു

സാഹെബ് ഗഞ്ച്: ഓരോ മനുഷ്യരുടേയും ഭക്ഷണരീതികള്‍ വ്യത്യസ്തമാണ്. പക്ഷെ മണ്ണ് ഭക്ഷണമാക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ട്. ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്. 100 വയസുകാരന്‍ കറു പസ്വാന്‍ ആണ് മണ്ണ് കഴിച്ച് ജീവിക്കുന്നത്. പതിനൊന്ന് വയസു മുതല്‍ തുടങ്ങിയതാണ് ഈ മണ്ണ് തീറ്റ. ദാരിദ്ര്യം കൊണ്ടായിരുന്നു ഇദ്ദേഹം മണ്ണ് കഴിച്ച് തുടങ്ങിയത്. വിശപ്പകറ്റാന്‍ മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മണ്ണ് വാരിത്തിന്നും. എന്നാല്‍ ഇപ്പോള്‍ കഴിക്കാനും കുടിക്കാനുമൊക്കെയുണ്ടെങ്കിലും പസ്വാന് ഈ ശീലം മാറ്റാന്‍ സാധിക്കുന്നില്ല. കഴിക്കാനായി മണ്ണ് ലഭിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണെന്നാണ് ഇദ്ദേഹം പറയുന്നത്. പിതാവിന്റെ ഈ ശീലം തങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചു. ചില ഡോക്ടര്‍മാരേയും സമീപിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ഇനി അദ്ദേഹത്തിന്റെ ശീലം മാറ്റാന്‍ നിര്‍ബന്ധിക്കില്ലെന്നും പസ്വാന്റെ മകന്‍ സിയ രാം പാസ്വാന്‍ വ്യക്തമാക്കുന്നു. അതേസമയം നാളുകളായി മണ്ണു കഴിക്കുന്നുണ്ടെങ്കിലും പസ്വാന്‍ 100ാം വയസിലും പൂര്‍ണ്ണ ആരോഗ്യവാനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here