വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊന്നു

ഭോപ്പാല്‍ : പരീക്ഷയ്ക്ക് പോവുകയായിരുന്ന പതിനൊന്നാം ക്ലാസുകാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. പൂജ പണിക എന്ന വിദ്യാര്‍ത്ഥിയാണ് നിഷ്ഠൂരമായ നരഹത്യക്ക് ഇരയായത്.പൂജ പണിക എന്ന വിദ്യാര്‍ത്ഥിയാണ് നിഷ്ഠൂരമായ നരഹത്യക്ക് ഇരയായത്.

മധ്യപ്രദേശിലെ അനുപ്പൂര്‍ എന്ന സ്ഥലത്താണ് അതിദാരുണമായ സംഭവം. ഉച്ചയ്ക്ക് 12.30 നുള്ള ബയോളജി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് ക്രൂരമായ ആക്രമണം. ഒരു അദ്ധ്യാപികയുടെ മുന്നില്‍വെച്ചായിരുന്നു നിഷ്ഠൂരമായ ആക്രമണം.

ഒരു യുവാവ് പെണ്‍കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയും പിന്നില്‍ നിന്ന് മൂന്ന് തവണ വെട്ടിവീഴ്ത്തുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ധ്യാപിക വ്യക്തമാക്കി. തുടര്‍ന്ന് വാള്‍ അവിടെ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

ടൗണില്‍ നിന്ന് മാറിയുള്ള സ്‌കൂളായതിനാല്‍ പ്രദേശത്തൊന്നും അധികം ആളുകളുണ്ടായിരുന്നില്ല. കണ്ണട ധരിച്ചിട്ടില്ലാതിരുന്നതിനാല്‍ അക്രമിയെ ശരിയ്ക്ക് കാണാനായില്ലെന്നും താന്‍ അല്‍പ്പം അകലെയായിരുന്നുവെന്നും 63 കാരിയായ അദ്ധ്യാപിക പറയുന്നു.

സ്‌കൂള്‍ അധികൃതരാണ് കൊലപാതകം സംബന്ധിച്ച് പൊലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ആക്രമിച്ച വാളും പൊലീസും കണ്ടെടുത്തു. വീട്ടുകാര്‍ പങ്കുവെച്ച ചില സംശയങ്ങളെ തുടര്‍ന്ന് ചിലയാളുകളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ഈ സംഭവത്തിന് പിന്നാലെ തൊട്ടടുത്ത പ്രദേശത്ത് ഒരു യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഇയാളുടെ ആത്മഹത്യയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here