12 വയസുകാരനെ പിതാവ് അടിച്ച് കൊന്നു

ജംഷഡ്പൂര്‍: പന്ത്രണ്ട് വയസുകാരനെ പിതാവ് കല്ലുകൊണ്ട് അടിച്ചു കൊന്നു. മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഗോവിന്ദൊ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. ഭാര്യയുമായി വഴക്കിടുകയായിരുന്നു ഗോവിന്ദൊ. ഇതിനിടെ അച്ഛനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു 12 വയസുകാരന്‍.

എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രകോപിതനായ ഗോവിന്ദൊ മകനെ കല്ലുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയും പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഗോവിന്ദൊയെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here