മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് അമ്മ

ലഖ്‌നൗ: മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു. എന്നാല്‍ കുഞ്ഞിനെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ശനിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീടിനടുത്തുള്ള 25കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ താന്‍ അന്ന് അനുഭവിച്ച ദുരന്തം ഓര്‍മ്മവരുമെന്നാണ് കുട്ടി പറയുന്നത്. അതുകൊണ്ട് തനിക്കൊപ്പം കുട്ടിയെ കൊണ്ടുപോവില്ലെന്ന് ഇവള്‍ പറയുന്നു. 2.3 കിലോ തൂക്കമുള്ള ആരോഗ്യമുള്ള കുട്ടിയാണ് ഇവള്‍ക്ക് ജനിച്ചത്. അതേസമയം പെണ്‍കുട്ടിയുടേത് സാധാരണ പ്രസവമായതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും ഉടന്‍ തന്നെ വീട്ടിലേക്ക് പോകാമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടിയുടെ അമ്മയും തയ്യാറല്ല. സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല, തങ്ങള്‍ ദരിദ്രരാണെന്നും  മാതാവ് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. 2017 ലാണ് അയല്‍വാസി കുട്ടിയെ പീഡിപ്പിച്ചത്. ഇന്ദിരാനഗര്‍ സ്വദേശിയായ പെണ്‍കുട്ടി വീടിന് സമീപത്തുള്ള പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മടങ്ങുകയായിരുന്നു. ഈ സമയത്താണ് യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി വിവരം മറച്ചു വെച്ചു. എന്നാല്‍ ഗര്‍ഭിണിയായതോടെ വിവരം വീട്ടിലറിയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രതി ഇപ്പോള്‍ വിചാരണ തടവുകാരനായി ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here