കാറില്‍ നിന്നും പെരുമ്പാമ്പിനെ പുറത്തെടുത്തു

തായ്‌ലന്റ് :കാറിന്റെ എഞ്ചിന്‍ ഭാഗത്ത് ചുരുണ്ടു കൂടി കിടന്ന പെരുമ്പാമ്പിനെ അത്ഭുതകരമായി പുറത്തെടുത്തു. തായ്‌ലന്റിലെ അയൂത്തായിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എഞ്ചിന്‍ തകരാറിലാണെന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രൈവര്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായ നത്വിജിറ്റിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലും കരുതിയില്ല കാറിന്റെ ബോണറ്റിനുള്ളില്‍ ഒരു ഭീമന്‍ പെരുമ്പാമ്പ് വസിക്കുന്നുണ്ടെന്നുള്ള കാര്യം.

ബോണറ്റ് തുറന്ന് നോക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമ ഞെട്ടി. എഞ്ചിന്റെ മുകളിലായി 12 അടി നീളത്തിലുള്ള ഒരു ഭീമന്‍ പെരുമ്പാമ്പ്. അദ്ദേഹം ഉടന്‍ തന്നെ ബോണറ്റ് അടച്ചു വെച്ച് പാമ്പ് വിദഗ്ധനെ വിളിച്ചു. തുടര്‍ന്ന് പാമ്പ് വിദഗ്ധന്‍ എത്തിയാണ് പെരുമ്പാമ്പിനെ കീഴടക്കിയത്. ശേഷം ഈ ജീവിയെ കാട്ടിലേക്ക് വിട്ടയച്ചു.

ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോള്‍ പാമ്പുകള്‍ ചൂട് തേടി വാഹനങ്ങളില്‍ കയറിക്കൂടാനുള്ള  സാധ്യതയുണ്ടെന്നും വാഹനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here