ഉത്തര്‍പ്രദേശ്: ട്രെയിനും സ്കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്.
ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22 വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഡിവൈന്‍ പബ്ലിക് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
#SpotVisuals: 11 school students dead after the vehicle they were travelling in collided with a train at an unmanned crossing in Kushinagar. pic.twitter.com/k49UvEcEaT
— ANI UP (@ANINewsUP) April 26, 2018
#BREAKING – #KushinagarTragedy: CM orders inquiry. Rs 2 lakh Ex-Gratia announced. 13 children died after a bus collided with a train at a railway crossing. pic.twitter.com/RkaAfnz8qG
— News18 (@CNNnews18) April 26, 2018