കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ് ; പിണറായി കൈയ്യൊഴിഞ്ഞതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതിന് ദുബായിലെ ഒരു ടൂറിസം കമ്പനി കേസ് നല്‍കിയിരിക്കുന്നത്.മൊത്തം 13 കോടി രൂപയുടെ നഷ്ടപരിഹാര പരാതിയാണ് ടൂറിസം കമ്പനി ബിനോയിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു ഓഡി കാര്‍ വാങ്ങുന്നതിലേക്കായി 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയിക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.നിലവില്‍ രവിപിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ടാണ് ബിനോയ്, എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി ബിനോയ് ദുബായില്‍ കാല് കുത്തിയിട്ടില്ല. പണം തിരിച്ച് ലഭിക്കുവാനായി ഇന്റര്‍പോളിന്റെ സഹായം തേടുവാന്‍ ദുബായ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് ടൂറിസം കമ്പനി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി
കാട്ടിയാല്‍ ബിനോയിയെ രക്ഷിച്ചെടുക്കാന്‍ നിരവധി മലയാളി ഗള്‍ഫ് വ്യവസായികള്‍ രംഗത്ത് വന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഈ നീക്കത്തിന് പിണറായി വിസമ്മതിച്ചതോടെ ഗത്യന്തരമില്ലാതെ ബിനോയ് ദുബായ് വിടുകയായിരുന്നു. കേസ് കോടതിയില്‍ എത്തുന്നതിന് മുന്‍പായി ചില ദൂതന്‍മാര്‍ മുഖേന കോടിയേരിയുമായി ടൂറിസം കമ്പനി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പണം തിരികെ തരാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ല  എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പരാതികള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് ബിനോയ് കോടിയേരി ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here