ബസ് നിയന്ത്രണം വിട്ട് നദിയിലേയ്ക്കു പതിച്ചു: 12 മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കല്‍മതില്‍ തകര്‍ത്ത് 80 അടി താഴ്ചയിലുള്ള പുഴയിലേക്ക് മറിയുകയായിരുന്നു. 17 പേരായിരുന്നു ബസിലുണ്ടായിരുന്നത്. കോലാപൂരിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് കുടുംബത്തിലെ അംഗങ്ങളാണ് ബസിലുണ്ടായിരുന്നവര്‍. ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് പുഴയില്‍ നിന്ന് ഉയര്‍ത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here