ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. രാംനഗര്‍-അല്‌മോര റോഡിനടുത്ത് ടോട്ടം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

അപകട സമയത്ത് ബസില്‍ ബസില്‍ 24 പേരുണ്ടായിരുന്നു. ഡിയോഘട്ടില്‍ നിന്നും നൈനിറ്റാളിലേക്ക് പോകവേയായിരുന്നു അപകടം. മരിച്ചവരില്‍ ഒന്‍പതുപേരെ തിരിച്ചറിഞ്ഞു.

അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കും. ബസ് പെട്ടെന്ന് ഉലയുകയും എന്താണെന്ന് മനസിലാകുന്നതിന് മുന്‍പ് കൊക്കയിലേക്ക് മറിഞ്ഞെന്നും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദിലീപ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here