13കാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ തൂങ്ങി മരിച്ചു

വാഷിങ്ടണ്‍: പതിമൂന്നുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ തൂങ്ങി മരിച്ചു. വിവാദമായ നെറ്റ്ഫ്‌ലിക്‌സ് ഷോയുടെ അവസാനത്തെ ഇരയാണ് ഈ വിദ്യാര്‍ത്ഥി. സാന്‍ഡ്ബാച്ച് ഹൈസ്‌കൂളിലെ ലിലി ഷാര്‍പ്പെന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് വീഡിയോ സ്ട്രീമിങ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ നെറ്റ് ഫഌക്‌സിലെ പ്രാങ്ക് വീഡിയോ സീരിസാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്
കഴിഞ്ഞ മെയില്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് മാതാവ് വെളിപ്പെടുത്തി. യുഎസിലെ കൗമാരക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളതാണ് ഈ നെറ്റ്ഫ്‌ലിക്‌സ് ഷോ.  

ഈ വീഡിയോ കണ്ട കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ കാണുന്ന രീതിയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ലിലി സ്ഥിരമായി നെറ്റ്ഫ്‌ലിക്‌സ് വീഡിയോ കാണുമായിരുന്നു എന്ന് അമ്മയും കോടതിയെ അറിയിച്ചിട്ടുണ്ട്. മകള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ ഉണ്ടായിരുന്നതായും അമ്മ കോടതിയില്‍ പറഞ്ഞു.
നെറ്റ്ഫ്‌ലിക്‌സ് ഷോ നിര്‍ത്തലാക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ശക്തമാണ്. സുഹൃത്തുക്കളോട് പെണ്‍കുട്ടി മിക്കപ്പോഴും ഈ ഷോയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here