ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി

ചൈന :കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്.

ഒരു സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് മുട്ടകള്‍ കണ്ടെത്തുന്നത്. നിര്‍മ്മാണ് തൊഴിലാളികളുടെ കണ്ണിലാണ് ഇവ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്.

30 ഓളം മുട്ടകള്‍ കൂട്ടമായാണ് കാണപ്പെട്ടത്. മുട്ടയുടെ പുറം തോടിന് കറുപ്പ് നിറമായിരുന്നു. 2 മില്ലി മീറ്റര്‍ കനമുള്ളതാണ് മുട്ടയുടെ പുറം തോട്. സംശയം തോന്നിയ പ്രദേശ വാസികള്‍ ചരിത്ര ഗവേഷകന്‍മാരെ വിളിച്ചറിയിച്ചു.

മുട്ടകള്‍ക്ക് 130 മില്ല്യണ്‍ വര്‍ഷം പഴക്കം കാണുമെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഗാന്‍ഷ്യു നഗരം ചരിത്ര രേഖകളില്‍ ദിനോസറുകളുടെ നഗരമാണെന്നാണ് അറിയപ്പെട്ടതെന്നും ഇവ ക്രറ്റോസിയസ് കാലഘട്ടത്തിലുള്ളവായായിരിക്കാമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here