ജനലുകളിലൂടെ രക്ഷപ്പെട്ട് വിമാനയാത്രക്കാര്‍

ഡെന്‍വര്‍ :വിമാനത്തിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് ജനലുകള്‍ വരെ നീക്കം ചെയ്ത്. അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിന്നും പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് യാത്രയ്ക്കിടെ പുക ഉയര്‍ന്നത് തുടര്‍ന്ന് വിമാനം അടിയന്തരമായി ഡെന്‍വര്‍ വിമാനത്താവളത്തില്‍ ഇറക്കി. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം.

അപകട സാധ്യത മനസ്സിലാക്കിയതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാരോട് വിമാനത്തിന്റെ പുറത്തേക്ക് കടക്കാന്‍ അവശ്യപ്പെട്ടു. അപ്പോഴേക്കും എമര്‍ജന്‍സി വാതിലുകളുള്ള ഭാഗത്തേക്കടക്കം പുക നിറഞ്ഞിരുന്നു. തുടര്‍ന്നാണ് യാത്രക്കാര്‍ തന്നെ വിന്‍ഡോ ഗ്ലാസുകള്‍ നീക്കം ചെയ്ത് വിമാനത്തില്‍ നിന്നും പുറത്തേക്ക് കടന്നത്.

വിമാനത്തിന്റെ ചിറകുകള്‍ക്ക് സമീപത്തായുള്ള സ്ലൈഡുകള്‍ നീക്കം ചെയ്താണ് ഇവര്‍ പുറത്തേക്കിറങ്ങിയത്. ചിറകുകളില്‍ കൂടി താഴെക്കിറങ്ങുന്ന യാത്രക്കാരുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. ആക്‌സിലറി പവര്‍ യുണിറ്റില്‍ ഹൈഡ്രോളിക് ഓയിലിന് ചോര്‍ച്ച സംഭവിച്ചതാണ് അപകട കാരണമെന്ന് വിമാന അധികൃതര്‍ വ്യക്തമാക്കി.

146 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയത്ത് വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനവും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ യാത്രക്കാര്‍ തന്നെയാണ് മറ്റുള്ളവരെ രക്ഷിക്കുന്നതില്‍ മുന്‍കയ്യെടുക്കുന്നത്.

ഡല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ ചിത്രത്തിലെങ്ങുമില്ല. ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്. നരകത്തില്‍ നിന്നുള്ള വിമാനം എന്നാണ് പല യാത്രക്കാരും ഈ അനുഭവത്തെ വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here