പ്രതിദിനം 1500 പേര്‍ സൗദി വിടുന്നു

റിയാദ് : 18 മാസത്തിനിടെ 8,11,000 വിദേശികള്‍ സൗദി വിട്ടുപോയതായി റിപ്പോര്‍ട്ട്. പ്രമുഖ സൗദി മാധ്യമമായ അല്‍ ഹയാത് ആണ് പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അതായത് പ്രതിദിനം 1500 പേര്‍ സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് വിസയില്‍ മടങ്ങുകയാണ്. ഈ വര്‍ഷം ഇതുവരെ 2,70,000 പേര്‍ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് തിരികെപ്പോയിട്ടുണ്ട്.

1.2 ദശലക്ഷം എക്‌സിറ്റ് റീ എന്റ്‌റി വിസകള്‍ ഈ വര്‍ഷം ഇതുവരെ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് മൂന്ന് ദശലക്ഷത്തോളമായിരുന്നു. 1.9 ദശലക്ഷം ഇക്കാമകള്‍ പുതുക്കിയിട്ടുണ്ട്.

അതേസമയം 9,28,857 വിദേശികള്‍ വിവിധ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താമസച്ചട്ടങ്ങളും, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചവരുടെ കണക്കാണിത്.

എന്നാല്‍ 12,782 വിദേശികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 10,768 പുരുഷന്‍മാരും 2014 സ്ത്രീകളും ഉള്‍പ്പെടും. വിവിധ കാരണങ്ങളാല്‍ രാജ്യം വിടുന്നവരിലും, ജയിലില്‍ കഴിയുന്നവരിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരും ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here