കൂട്ടബലാത്സംഗത്തിനിരയായ 14കാരിയെ കത്തിച്ചു

പട്‌ന: കൂട്ടബലാത്സംഗത്തിനിരയായ പതിന്നാലുകാരിയെ മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അതിന് ശേഷം പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയ സമയത്ത് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചത്രയിലെ ഇത്‌കോരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത സംഭവം വിവാദമായതോടെ പ്രശ്‌നത്തില്‍ ഇടപെട്ട ഗ്രാമ പഞ്ചായത്ത് ഇരയുടെ കുടുംബത്തിന് 50,000 രൂപ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ പ്രതികളോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പഞ്ചായത്ത് തീരുമാനത്തില്‍ കുപിതരായ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി ജീവനോടെ ചൂട്ടുകൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇത്‌കോരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here