ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.

പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഖണ്ഡാല തുരങ്കത്തിന് സമീപം വച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ബീജാപ്പൂരില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ഇവര്‍.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here