കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു. കസ്തൂര്‍ബ മാര്‍ഗില്‍ വ്യാഴാഴ്ച രാവിലെ ആറോടെയാണ് അപകടം നടന്നത്. മാതാ സുന്ദരി റോഡിന് സമീപം താമസിക്കുന്ന ശിവ്ശങ്കര്‍ മഹാതോ (66) ആണ് കൊല്ലപ്പെട്ടത്.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കൊണാട്ട് പ്ലേസില്‍ നിന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു കൗമാരക്കാരന്‍. കൊണാട്ട് പ്ലേസില്‍ കറങ്ങാനെത്തിയതായിരുന്നു ഇവര്‍.

ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് അതിവേഗത്തില്‍ വന്ന കാര്‍ കെ.ജി. മാര്‍ഗിനും ടോള്‍സ്റ്റോയി മാര്‍ഗിനും ഇടയിലുള്ള വളവില്‍വെച്ച് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ തെറിച്ചു പോയി.

വായുവില്‍ കറങ്ങി താഴെ വീഴുകയായിരുന്നു. അതേസമയം അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പയ്യനും സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിന്റെ ഉടമസ്ഥാനായ, കൗമാരക്കാരന്റെ അമ്മാവനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here