മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ കണ്ടെത്താന്‍ ശാസ്ത്രലോകം

സ്‌കോട്ട്‌ലാന്‍ഡ് :ഈ ദ്വീപില്‍ നിന്നും കണ്ടെത്തിയ കാല്‍പ്പാടുകളുടെ സഹായത്തോടെ ചരിത്രത്തിലെ മറഞ്ഞ് കിടക്കുന്ന താളുകളെ കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ശാസ്ത്ര ലോകം. സ്‌കോട്ട്‌ലാന്‍ഡിന് ഉത്തര കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്‌കൈ ദ്വീപില്‍ അടുത്തിടെ കണ്ടെത്തിയ ജീവികളുടെ കാല്‍പ്പാടുകളാണ് മറഞ്ഞു കിടക്കുന്ന ചരിത്രത്തിലെ ഏടുകളെ പുറത്ത് കൊണ്ടു വരാന്‍ സഹായകരമാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്.

170 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ടൈറാനോസുറസ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഇവിടെ നിന്നും കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഇവയെ കൂടാതെ മറ്റ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ 50 ഓളം കാല്‍പ്പാടുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ബ്രോണ്ടോസൊറസ്. സൊറാപോഡ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ കാല്‍പ്പാടുകളും ഉള്‍പ്പെടുന്നു.

ആറടി നീളമുണ്ടായിരുന്ന ടൈറാനോസുറസ് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന അനുമാനം മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പ്രത്യേകിച്ചും മധ്യ ദിനോസര്‍ കാലഘട്ടത്തെ കുറിച്ചുള്ള അറിവുകള്‍ ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം അപൂര്‍ണ്ണമാണ്. ഈ നിരീക്ഷണങ്ങള്‍ക്ക് ശക്തി പകരുന്നതാവും ഈ കണ്ടെത്തല്‍.

ദ്വീപിലെ ചതുപ്പ് നിറഞ്ഞ കടല്‍ക്കരയിലാണ് ഈ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ആള്‍താമസമില്ലാത്ത ചതുപ്പ് നിറഞ്ഞ പ്രദേശമായത് കൊണ്ട് തന്നെ ഈ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കാണ് ശാസ്ത്രജ്ഞന്‍മാര്‍ തയ്യാറെടുക്കുന്നത്. സ്‌കോട്ട് ലാന്‍ഡ് മേഖലയില്‍ ചൂട് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഭക്ഷണത്തിനായി ഇവ ഈ മേഖലകളിലേക്ക് കൂട്ടമായി തമ്പടിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here