യുഎഇയില്‍ നേഴ്‌സറി സ്‌കൂളിന് തീപിടിച്ചു

റാസല്‍ ഖൈമ :നേഴ്‌സറി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്നും 176 കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസല്‍ ഖൈമയിലെ ദഹാന്‍ പ്രദേശത്തുള്ള അല്‍ വരൂദ് കിന്റര്‍ഗാര്‍ഡന്‍ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി അഗ്നിക്കിരയായത്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിരക്ഷാ സേന റെക്കോര്‍ഡ് വേഗത്തില്‍ തീ അണച്ചു.

176 കുട്ടികള്‍, 20 അധ്യാപകര്‍, 5 ശുചീകരണ തൊഴിലാളികള്‍ എന്നിവരടക്കം കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും അഗ്നിരക്ഷാ സേന നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തില്‍ നിന്നും പുറത്തെത്തിച്ചു. ആംബുലന്‍സ്, പാര മെഡിക്കല്‍ സംഘം, പൊലീസ് സേന എന്നിവരുടെ സഹായത്തോടെ നടത്തിയ സംയുക്ത രക്ഷാ പ്രവര്‍ത്തനം വഴിയാണ് ഇത്രയധികം പേരെ ചുരുങ്ങിയ സമയം കൊണ്ട് പുറത്തെത്തിക്കാന്‍ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചത്.

സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിന്റര്‍ഗാര്‍ഡനിലെ തീയേറ്റര്‍ ഭാഗം ഭാഗികമായും കത്തി നശിച്ച നിലയിലാണ്. എന്നാല്‍ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിന് മുന്‍പേ രക്ഷാ സേന തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പറ്റിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here