കൊടിസുനി അടക്കം 19 പേരുടെ പരോളില്‍ ദുരൂഹത

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിന് തൊട്ടുമുന്‍പ് കൊടിസുനിയടക്കം 19 തടവുപുള്ളികള്‍ക്ക് പരോള്‍ ലഭിച്ചതില്‍ ദുരൂഹതയേറുന്നു. ടിപി കേസ് പ്രതികളടക്കം സിപിഎമ്മുമായി ബന്ധമുള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിപരീതമായി പരോള്‍ നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു. അരയ്ക്ക്താഴെ 37 വെട്ടുകള്‍ ഉള്‍പ്പെടെ 41 വെട്ടുകളാണ് ഷുഹൈബിന് നേര്‍ക്കുണ്ടായത്. ഇത് ടിപി വധത്തിന്റെ മാതൃകയിലാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം തീര്‍ത്തശേഷം കൊലപാതകം നടത്തിയത് കണ്ണൂരില്‍ സിപിഎം തുടരുന്ന അതേ ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു. ഗൂഢാലോചന നടത്തി പാര്‍ട്ടി അറിഞ്ഞ് നടപ്പാക്കിയ അരുംകൊലയാണ്.

പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് നീക്കം. സിപിഎം നല്‍കുന്ന ഡമ്മി പ്രതികള്‍ക്കായി പൊലീസ് കാത്തുനില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വന്തം നാട്ടുകാരന്‍ കൊല്ലപ്പെട്ടിട്ടും ഒരു അനുശോചനം പോലും അറിയിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here