52 വയസ്സുകാരനോട് 19 കാരിക്ക് പ്രണയം ;വിമര്‍ശകര്‍ക്ക് ജീവിതത്തിലൂടെ മറുപടിയെന്ന് പെണ്‍കുട്ടി

മുണ്ടന്‍ :52 വയസ്സുകാരനോട് ഈ 19 കാരിക്കുണ്ടായ പ്രണയം ഇപ്പോള്‍ ചര്‍ച്ചകളിലാണ്. ജര്‍മ്മനിയിലെ മുണ്ടന്‍ സ്വദേശികളായ മൈക്ക് ലെയര്‍ എന്ന 52 വയസ്സുകാരനും സെല്‍മാ ടെയ്ക്ക്മാനെന്ന് 19 വയസ്സുകാരിയുമാണ് തങ്ങളുടെ ആറ് മാസത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം വിവാഹിതരാകുവാന്‍ പോകുന്നത്.ജോലി സ്ഥലത്ത് വെച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്. തുടര്‍ന്ന് മൈക്ക് ഫെയ്‌സ്ബുക്കില്‍ കൂടി സെല്‍മയുമായി ബന്ധപ്പെടാന്‍ തുടങ്ങി. തുടക്കത്തില്‍ മൈക്കിന്റെ ഒരു സന്ദേശങ്ങള്‍ക്കും സെല്‍മ മറുപടി അയച്ചിരുന്നില്ല. പതുക്കെ പതുക്കെ സെല്‍മയുടെ മനസ്സിലും മൈക്കിനോട് ഇഷ്ടം തോന്നി തുടങ്ങി.അങ്ങനെ മാസങ്ങളോളം ഇവര്‍ പ്രണയിച്ചു. ഒടുവില്‍ ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ഇരുവരുടെയും വീട്ടുകാരും എതിര്‍ത്തു.എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ നല്ല ഒരു കുടുംബ ജീവിതത്തിലൂടെ മറുപടി നല്‍കാനാണ് ഇരുവരുടെയും തീരുമാനം. ഈ വര്‍ഷമാദ്യം വിവാഹം കഴിച്ച് പുതുജീവിതത്തിലേക്ക് കടക്കുവാനാണ് ഇരുവരുടെയും അഗ്രഹം.   

LEAVE A REPLY

Please enter your comment!
Please enter your name here