കോണ്‍ഗ്രസിന്റെ ഒരംഗം തിരിച്ചെത്തി

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടാനിരിക്കെ നിയമസഭാ നടപടികള്‍ തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്.

അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നിവരാണിവര്‍. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 76 ആയി കുറഞ്ഞു. കൂടാതെ സഭയുടെ അംഗ സഖ്യ 220 ആവുകയും ചെയ്തു.

224 അംഗ സഭയില്‍ 222 മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് അംഗങ്ങള്‍ എത്താതിരിക്കുന്ന പശ്ചാത്തലത്തില്‍ കേവല ഭൂരിപക്ഷത്തിന് ഇനി വേണ്ടത് 111 അംഗങ്ങളുടെ പിന്‍തുണയാണ്.

ബിജെപിക്ക് 104 അംഗങ്ങളാണുള്ളത്. 38 മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും കുമാരസ്വാമി 2 മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചതിനാല്‍ ജെഡിഎസിന് 37 വോട്ടുകളാണുണ്ടാവുക.

കോണ്‍ഗ്രസും ജെഡിഎസും ചേരുമ്പോള്‍ 113 പേരുടെ പിന്‍തുണയുണ്ടാകും. രണ്ട് സ്വതന്ത്രര്‍ കൂടി ഈ സഖ്യത്തിനൊപ്പമുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് 115 പേരുടെ പിന്‍തുണയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here