പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം വ്യക്തമല്ല.

എന്നാല്‍ സംഭവം നടന്നതിന് സമീപം ലഭിച്ച ബാഗില്‍ നിന്ന് കുട്ടികളിലൊരാളെഴുതി എന്ന് കരുതുന്ന ക്ഷമാപണ കത്ത് ലഭിച്ചു. കത്തില്‍ ‘സോറി അച്ഛാ’ എന്നാണ് എഴുതിയിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ അമ്മ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതുമൂലം വിഷാദത്തിലായിരുന്നു ഈ പെണ്‍കുട്ടി.

ഇതായിരിക്കും മരണ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അതേ സമയം സിബിഎസ്ഇ 12ാം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്ന ശേഷമാണ് മരണം. ഇതും മരണത്തിന് കാരണമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here