സര്‍ക്കാര്‍ ഓഫീസില്‍ ഡാന്‍സ് കളിച്ച് ആഘോഷം

മധ്യപ്രദേശ്: സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ ഡാന്‍സ് ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ വനിതാ ശിശു വികസന കാര്യാലയത്തിലാണ് സംഭവം. സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍. തുടര്‍ന്ന് ബോളിവുഡ് പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തം ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥര്‍.

മത്സരിച്ച് ഡാന്‍സ് ചെയ്ത ദിവാകര്‍ റോജസ്‌കറിനേയും സ്‌നേഹ ശര്‍മ്മയേയുമാണ് സസ്പന്‍ഡ് ചെയ്തത്. ജില്ലാ പ്രോഗ്രാം ഉദ്യോഗസ്ഥരായ സുനിത യാദവിന്റേയും പ്രിയങ്ക ജൈസ്വാളിന്റേയും പിറന്നാളായിരുന്നു. കേക്ക് മുറിച്ചതിന് ശേഷം ഇവര്‍ ഓഫീസില്‍ നിന്നും പോയിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ പാട്ട് വെച്ച് നൃത്തം ചെയ്തത്.

വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നു. തുടര്‍ന്ന് ദേവാസ് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത്രയും ആഘോഷത്തിനിടെയും ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ തുടരുന്നതും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here