അമിതവേഗതയിലുള്ള കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

കാലിഫോര്‍ണിയ : അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം.

ഞായറാഴ്ച രാവിലെ അമേരിക്കന്‍ സമയം 7.50 ഓടെയായിരുന്നു അപകടം. ഡെന്റല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സാന്റ അന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാറോടിച്ചിരുന്നയാള്‍ക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്.കാര്‍ ഓടിച്ചയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയിലാണ് കാര്‍ എത്തിയതെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

കാര്‍ കെട്ടിടത്തിലേക്ക് പറന്ന് ഇടിച്ചുകയറിയ ഉടന്‍ തീനാളങ്ങള്‍ ഉയര്‍ന്നെങ്കിലും പരിസരത്തുള്ളവരുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

ഏറെ പണിപ്പെട്ടാണ് കെട്ടിടത്തില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തുവരികയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here