2 ലൈംഗികത്തൊഴിലാളികള്‍ വീണ് മരിച്ചു

മുംബൈ: പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞ് ഭയന്നോടിയ രണ്ട് ലൈംഗികത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

എന്നാല്‍, താഴത്തെ നിലയിലേക്ക് പൊലീസ് പ്രവേശിച്ചപ്പോള്‍തന്നെ, ഇവിടെയുണ്ടായിരുന്ന ആളുകള്‍ മുകളിലത്തെ നിലയിലേക്കും റെയ്ഡ് വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മറ്റ് മുറികളിലുള്ളവര്‍ മുകള്‍ നിലയിലേക്ക് തിക്കിത്തിരക്കി ഓടി. ഇതില്‍ രണ്ട് സ്ത്രീകള്‍ മൂന്നാമത്തെ നിലയിലെ മുറിയില്‍ നിന്ന് ജനാലയിലൂടെ കയര്‍ ഇട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ഇവര്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ക്ക് 50 ഉം മറ്റെയാള്‍ക്ക് 30 വയസ്സുമാണ് പ്രായം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. അപകട മരണത്തിന് പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here