രണ്ടര വയസുകാരിക്ക് നല്‍കിയ കുപ്പിമരുന്നില്‍ വിര

കോഴിക്കോട്: രണ്ടര വയസുകാരിക്ക് നല്‍കിയ മരുന്നില്‍ വിര. കോഴിക്കോട് കക്കട്ടിലില്‍ വട്ടോളി സ്വദേശി അഷിന്‍ നാദിന്റെ രണ്ടരവയസ്സുള്ള മകള്‍ക്കാണ് വിരയുള്ള മരുന്ന് ലഭിച്ചത്.

ചുമയെ തുടര്‍ന്ന് കരുണ പോളിക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടിക്ക് ഈ മരുന്ന് ലഭിച്ചത്. മരുന്ന് നല്‍കിയ ശേഷം കുട്ടിക്ക് ചര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെട്ടതോടെയാണ് രക്ഷിതാക്കള്‍ ഇത് പരിശോധിച്ചത്.

സിപ്ല മരുന്ന് കമ്പനിയുടെ ലെവോളിന്‍ എന്ന മരുന്നാണ് ഇത്. മരുന്നിന്റെ കാലാവധി കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2019 നവംബര്‍ വരെയാണ്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ക്ലിനിക്കിലെത്തി.

ക്ലിനിക്ക് അധികൃതര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലും പൊലീസിലും വിവരമറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here