സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കോവളം: രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയല്‍വാസിയായ 60 കാരന്‍ അറസ്റ്റില്‍. അടിമലത്തുറയില്‍ താമസക്കാരായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെയാണ് സെല്‍വദാസനെന്നയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ട് വരികയും വീടിന്റെ മുന്‍വശത്ത് വെച്ച് ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. പ്രദേശവാസികളാണ് ഇയാളുടെ ചെയ്തികള്‍ കണ്ട് കുട്ടിയുടെ മാതാവിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.രതീഷ്, ഗ്രേഡ്.എ.എസ് ഐ മാരായ ഷൈലാക്ക്, സുനില്‍ എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here