നവവധു ആത്മഹത്യ ചെയ്തു

മുംബൈ: ബന്ധുക്കളുടെ മുമ്പില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നവവധു ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് ടാര്‍ഡോയിലെ കെട്ടിടത്തില്‍നിന്ന് യുവതി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ഛായ കൈലേഷ് ഭൂട്ടിയ എന്ന 20 കാരിയാണ് മരിച്ചത്. 45 ദിവസം മുമ്പായിരുന്നു ഛായയുടെ വിവാഹം. പുലര്‍ച്ചെ മുന്ന് മണിക്ക് ശൗചാലയത്തില്‍ കയറിയ ഇവര്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തു വന്നില്ല.

ഇതിനെ തുടര്‍ന്നു ബന്ധുക്കളില്‍ ഒരാള്‍ വാതില്‍ തള്ളിതുറക്കുകയായിരുന്നു. അപ്പോഴേയ്ക്കും ശുചിമുറിയുടെ ജനല്‍ ഗ്ലാസുകള്‍ ഇളക്കി മാറ്റിയ ഛായ അതിനു മുകളില്‍ കയറി നില്‍ക്കുകയായിരുന്നു.

തൊട്ടടുത്തു നിര്‍മ്മാണത്തിനായി എത്തിച്ച മുളയിലൂടെ തൂങ്ങി ഇവര്‍ 14ാം നിലയില്‍ എത്തിയിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഇവര്‍ താഴേയ്ക്കു ചാടുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഇവരെ രക്ഷിക്കാനായില്ല. വിവാഹശേഷം യുവതി വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here