മോശം പെരുമാറ്റം ;യുവാവ് അറസ്റ്റില്‍

കൊലാലംപൂര്‍ :വിമാനത്തിനുള്ളില്‍ വെച്ച് പൂര്‍ണ്ണ നഗ്നനായതിന് ശേഷം എയര്‍ ഹോസ്റ്റസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലേഷ്യയിലെ കൊലാംലംപൂരില്‍ വെച്ചായിരുന്നു സംഭവം.

20 വയസ്സുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ മലേഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ശനിയാഴ്ച കൊലാലംപൂരില്‍ നിന്നും ധാക്കയിലേക്ക് പുറപ്പെട്ട മലിന്‍ഡോ എയര്‍ ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു സംഭവം.

വിമാനം കൊലാലംപൂരില്‍ നിന്നും പുറപ്പെട്ട ഉടന്‍ തന്നെ യുവാവ് ലാപ്‌ടോപ് തുറന്ന് അശ്ലീല സിനിമകള്‍ കാണുവാന്‍ ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വസ്ത്രങ്ങള്‍ ഊരി പൂര്‍ണ്ണ നഗ്നനായി. എന്നാല്‍ എയര്‍ ഹോസ്റ്റസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാള്‍ വസ്ത്രങ്ങള്‍ വീണ്ടും എടുത്തണിഞ്ഞു.

ഇതിന് ശേഷമായിരുന്നു എയര്‍ ഹോസ്റ്റസിന്റെ നേരെയുള്ള കടന്നു കയറ്റം. ഇയാളെ ധാക്ക വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യ ലഹരിയിലായിരുന്നില്ലെന്ന് മറ്റ് യാത്രക്കാര്‍ മൊഴി നല്‍കി. യുവാവിന് മാനസിക രോഗമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here