ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 21 മരണം

സിദ്ധി: പാലത്തില്‍ നിന്ന് നദിയിലേക്ക് ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ സോന്‍ നദിക്ക് മുകളില്‍ വെച്ചാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറച്ചുപേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിന്‍ഗ്രുളിയില്‍ നിന്ന് സിദ്ധിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 60- 70 അടി താഴ്ചയിലേക്കാണ് ട്രക്ക് പതിച്ചത്.

ട്രക്ക് പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. പൊലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതേസമയം മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here