ഡോള്‍ഫിനുകള്‍ എറ്റുമുട്ടി;21 ജഡം തീരത്ത്

മെക്‌സിക്കോ : ഇരുവിഭാഗത്തില്‍പ്പെട്ട ഡോള്‍ഫിനുകള്‍ കടലില്‍ ഏറ്റുമുട്ടി. 21 എണ്ണത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. മെക്‌സിക്കോയിലാണ് സംഭവം. ബോട്ടില്‍ നോസ് വിഭാഗത്തില്‍പ്പെട്ട ഡോള്‍ഫിനുകളാണ് ആക്രമണം അഴിച്ചുവിട്ടത്.

ആഹാരത്തിനല്ലാതെ മറ്റ് ഡോള്‍ഫിനുകളെ ആക്രമിച്ച് കൊലപ്പെടുത്തുന്ന വിഭാഗമാണിത്. രാജ്യത്തിന്റെ വടക്കന്‍ തീരമായ ബഹ്യ ഡി ലോ പാസ് ബീച്ചിലാണ് ഡോള്‍ഫിനുകള്‍ അടിഞ്ഞത്.

ആകെ 54 ഡോള്‍ഫിനുകളാണ് കരയ്‌ക്കെത്തിയത്. എന്നാല്‍ ഇതില്‍ 33 എണ്ണത്തിന് ജീവന്‍ ശേഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവയെ കടലിലേക്ക് തന്നെ തിരിച്ചയച്ചു.

ആക്രമണത്തെ തുടര്‍ന്ന് ചോരയൊലിച്ച നിലയിലാണ് ഡോള്‍ഫിനുകള്‍ തീരത്തടിഞ്ഞത്. ഇവയുടെ ശരീരത്തില്‍ കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here