പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത 21കാരന് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് അതിവേഗ കോടതി. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് പ്രതി സുനില്‍ ഭീലിനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

രാജ് വാഡയിലെ ഒരു കെട്ടിടത്തിനടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ബലൂണ്‍ വില്‍പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ അമ്മാവനായ പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിരുന്നു.

കുട്ടി തുടര്‍ച്ചായി കരഞ്ഞതിനെത്തുടര്‍ന്ന് വായടപ്പിക്കാന്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഏപ്രില്‍ 20നാണ് സംഭവം. പോക്‌സോ നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കത്വ, ഉന്നാവോ ബലാത്സംഗകേസുകള്‍ക്കിടെ പുറത്തു വന്ന ഈ ക്രൂരസംഭവം വലിയ വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here