44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി :44 വാഹനങ്ങള്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അബുദാബിയിലെ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടങ്ങള്‍ സംഭവിച്ചത്.

രാവിലെ എട്ട് മണിക്കും 10 മണിക്കും ഇടയിലാണ് അപകടങ്ങള്‍ നടന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. അല്‍ സമ്ഹാ പാലത്തിന് സമീപമാണ് ഒന്നാമത്തെ അപകടം നടന്നത്. അല്‍ ഹെയര്‍ ജില്ലയിലെ അല്‍ ഐന്‍ മേഖലയിലാണ് രണ്ടാമത്തെ അപകടം നടന്നത്.കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡ് മുടപ്പെട്ട് കാണപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡില്‍ 80 ശതമാനത്തോളം വിസിബിളിറ്റി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

ഒന്നിന് പിറകെ ഒന്നായി 44 വാഹനങ്ങള്‍ റോഡില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. നിര്‍ത്തിയിട്ട് വാഹനങ്ങള്‍ക്ക് മേല്‍ മറ്റുള്ളവ പാഞ്ഞു കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.

രാവിലെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൂടല്‍മഞ്ഞില്‍ ശ്രദ്ധ പാലിക്കുവാനും അമിത വേഗത ഒഴിവാക്കാനും ദുബായ് പൊലീസ് നിര്‍ദ്ദേശം നല്‍കി.

22 injured in Abu Dhabi crash

Watch: 44 vehicles crash in Abu Dhabi, cause standstill on roadhttp://gulfnews.com/1.2169187?utm_source=facebook&utm_medium=post*Erratum: The name of the road was wrongly identified as Shaikh Mohammad Bin Zayed Road. It should have read: Shaikh Mohammad Bin Rashid Road.

Gulf Newsさんの投稿 2018年2月6日(火)

LEAVE A REPLY

Please enter your comment!
Please enter your name here