മുംബൈ :100 കോടി വാര്‍ഷിക വരുമാനമുള്ള 24 കാരന് വീടും പണവുമടക്കം എല്ലാ സുഖ സൗകര്യങ്ങളെയും ത്യജിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ കൊല്ഹാപുരയില് താമസിക്കുന്ന 24 വയസ്സുകാരനായ മോക്ഷേശ് എന്ന ജൈന മത വിശ്വാസിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചത്. ഗുജറാത്തില്‍ നിന്നും കച്ചവടത്തിനായി മഹാരാഷ്ട്രയിലേക്ക് വന്നവരാണ് മോക്ഷേശിന്റെ കുടുംബം.
100 കോടി രൂപയാണ് ഈ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം. മോക്ഷേഷ് ചാര്‍ട്ടേണ്ട് അക്കൗണ്ട് കൂടിയാണ്. ചെറുപ്പം തൊട്ടെ സന്ന്യാസ ജീവിതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവാവ് കഴിഞ്ഞ വര്‍ഷം തന്നെ വീട്ടുകാരോട് തന്റെ താല്‍പ്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഉറച്ച ഒരു തീരുമാനം എടുക്കുന്നതിനായി വീട്ടുകാര്‍ യുവാവിനോട് ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ പറയുകയായിരുന്നു.
പണം കൊണ്ട് എല്ലാം നേടാന്‍ പറ്റുമെങ്കില്‍ പണക്കാരെല്ലാം സന്തോഷവാന്‍മാരാകണ്ടെയെന്നാണ് യുവാവിന്റെ ചോദ്യം. യഥാര്‍ത്ഥ സന്തോഷം ഒന്നും നേടിയെടുക്കുന്നതില്‍ അല്ലെന്നും വിട്ട് കൊടുക്കലിലാണെന്നും യുവാവ് പറയുന്നു.
രണ്ട് വര്‍ഷത്തോളം ഞാന്‍ ബിസിനസ്സ് ചെയ്തിട്ടും തന്റെ പണം അധികമായതല്ലാതെ മനസ്സിലെ സന്തോഷം വര്‍ദ്ധിച്ചില്ലെന്നും അതു കൊണ്ടാണ് താന്‍ സന്ന്യാസ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറായതെന്നും യുവാവ് പറയുന്നു.