മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ 26കാരി

ലണ്ടന്‍: പ്രസവം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ യുവതി. 26കാരിക്ക് പ്രസവത്തിലൂടെയുള്ള പിഴവ് കാരണം വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്.

കെന്റ് സ്വദേശിയായ റെച്ചല്‍ ഇന്‍ഗ്രാമിനാണ് ഈ ദുരവസ്ഥ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റെച്ചലിന്റെ പ്രസവം.

പ്രസവതീയതിക്ക് മുന്‍പ് ഡോക്ടര്‍ റെച്ചലിന് കൃത്രിമമായി വേദന വരാനുള്ള മരുന്ന് നല്‍കിയിരുന്നു. തുടര്‍ന്ന് ടോയ്‌ലറ്റില്‍ പോകുമ്പോഴും അല്ലാത്തപ്പോഴും സഹിക്കാന്‍ കഴിയാത്ത അടിവയര്‍ വേദനയായിരുന്നു തുടക്കം.

ബാത്ത്‌റൂമില്‍ പോകും നേരം തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ വരെ കഠിനമായ വേദന നീണ്ടുനില്‍ക്കാന്‍ തുടങ്ങി. അതോടൊപ്പം തുടര്‍ച്ചയായി മൂത്രത്തില്‍ അണുബാധയും വരാന്‍ തുടങ്ങി. തുടര്‍ പരിശോധനകളില്‍ റെച്ചലിന്റെ മൂത്രസഞ്ചിയില്‍ രണ്ട് ലിറ്ററിന് മുകളില്‍ മൂത്രം കെട്ടിനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

അപൂര്‍വമായ ഫൊവ്‌ളേഴ്‌സ് സിന്‍ഡ്രോം ആയിരുന്നു റെച്ചലിന്റെ രോഗം. ഇപ്പോഴും തനിയെ മൂത്രമൊഴിക്കാന്‍ റെച്ചലിന് സാധിച്ചിട്ടില്ല. ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. റെച്ചലിന്റെ മൂത്രസഞ്ചിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഒടുവില്‍ പേസ് മേക്കര്‍ നട്ടെല്ലിന്റെ അറ്റത്ത് ഘടിപ്പിച്ചെങ്കിലും അതു പരാജയപ്പെട്ടു.

ഒപ്പം കിഡ്‌നി സ്റ്റോണും കൂടി വന്നു. അണുബാധകള്‍ തടയാനും മറ്റും ആഴ്ചയില്‍ 230 ഗുളികകള്‍ വരെയാണ് റെച്ചല്‍ കഴിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here