26 കാരി നഴ്‌സ് ആത്മഹത്യ ചെയ്തതിന് പിന്നില്‍

നെല്ലൂര്‍: ഇരുപത്തിയാറുകാരിയായ നഴ്‌സ് കടുത്ത വിഷക്കൂട്ടുകള്‍ കുത്തിവെച്ച് ആത്മഹത്യ ചെയ്തു. പ്രണയ പരാജയമാണ് ആത്മഹത്യ പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കേശനപ്പള്ളിയിലാണ് സംഭവം. മംമ്ത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് ഉപേക്ഷിച്ച് പോയ മംമ്തയേയും സഹോദരനേയും അമ്മയാണ് വളര്‍ത്തിയത്.

നഴ്‌സിംഗ് ബിരുദം പൂര്‍ത്തിയാക്കിയ മംമ്ത നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്തുള്ള വാടക വീട്ടില്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മംമ്ത താമസിച്ചിരുന്നത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞെത്തിയ മംമ്ത സുഹൃത്തുക്കള്‍ക്കൊപ്പം പതിവ് പോലെ ഭക്ഷണം കഴിച്ചു. സുഹൃത്തുക്കള്‍ ഉറങ്ങാന്‍ പോയ നേരം യുവതി തന്റെ കാമുകനായ തേജയെ ഫോണില്‍ വിളിച്ചു.

എന്നാല്‍ ഫോണ്‍ വിളിക്ക് ശേഷമാണ് അപകടരമായ രാസവസ്തുക്കള്‍ നിറച്ച സിറിഞ്ച് മംമ്ത തന്റെ ശരീരത്തില്‍ കുത്തിയിറക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ നാല് മണിക്കാണ് സുഹൃത്തുക്കളിലൊരാള്‍ മംമ്ത വീണ് കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ അയല്‍ക്കാരെ വിവരമറിയിച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളുടെ മരണത്തെ തുടര്‍ന്ന് അമ്മ മാര്‍ത്തമ്മ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാമുകനുമായുള്ള പ്രശ്‌നം തന്നെയായിരിക്കും മംമ്തയുടെ മരണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ത്തമ്മ മംമ്തയെ വിളിച്ച് അവളുടെ വിവാഹം ഉറപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്ന് പറഞ്ഞ് അമ്മയോട് മംമ്ത വഴക്കിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here