ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : ന്യൂമാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എംഎം ഷാജി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി ബൂത്ത് പ്രസിന്റും ഓട്ടോ ഡ്രൈവറുമായിരുന്ന ഷമേജിനെ കൊലപ്പെടുത്തയതില്‍ ആദ്യ അറസ്റ്റാണിത്.

മൂന്നുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറയുന്നു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ഷമേജിനെ കൊലപ്പെടുത്തുന്നത്.

മെയ് 7 നായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍. ബാബു വധത്തില്‍ 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. അന്ന് രാത്രി 9 മണിയോടെ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ബാബുവിന് നേരെ ആക്രമണമുണ്ടായത്.

ഇതിന് തൊട്ടുപിന്നാലെ മാഹി കലാഗ്രാമത്തിനടുത്തുവെച്ച് ഷമേജിന് വെട്ടേറ്റു. ഗുരുതരമായി ആക്രമിക്കപ്പെട്ട ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here