സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ് : സൗദിയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58) മകന്‍ സൈനുദ്ദീന്‍ നാജി (23) ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍.

സാദിഖില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഹനീഫയും മകന്‍ സൈനുദ്ദീനും മരിച്ചത്. ഈ അപകടത്തില്‍ ഒരു ബംഗ്ലാദേശി ഉള്‍പ്പെടെ മറ്റ് നാലുപേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്.

രണ്ടാമത്തെ വാഹനാപകടം ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപമാണുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ ഡയന ഇടിച്ചുണ്ടായ അപകടത്തിലാണ് സഹീര്‍ മരിച്ചത്.

ഖരിയ അല്‍ ഉലയയില്‍ 15 വര്‍ഷത്തത്തോളമായി ചായക്കട നടത്തുകയാണ് മുഹമ്മദ് ഹനീഫ. മകന്‍ സൈനുദ്ദീന്‍ നാജി ഒരു വര്‍ഷം മുന്‍പാണ് സൗദിയിലെത്തിയത്. ഷാമി ട്രേഡിംഗ് കമ്പനിയുടെ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുകയായിരുന്നു സഹീര്‍.

LEAVE A REPLY

Please enter your comment!
Please enter your name here