തോക്കിന്‍ മുനയില്‍ വിവാഹിതരായത് 3405 യുവാക്കള്‍

പട്‌ന: നിര്‍ബന്ധിത വിവാഹത്തിനായി ബിഹാറില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 3405 യുവാക്കളെ. ‘പകടുവാ വിവാഹ്’
എന്നറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിനായാണ് യുവാക്കളെ തട്ടിക്കൊണ്ടു പോയത്.

തോക്കിന്‍മുനയില്‍ നിര്‍ത്തിയോ, ജീവനും കുടുംബത്തിനോ ഭീഷണിമുഴക്കിയോ ആണ് ഇത്തരം വിവാഹങ്ങള്‍ ഭൂരിഭാഗവും സംസ്ഥാനത്ത് നടത്തുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

വിവാഹത്തിനായി സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനാലാണ് സംസ്ഥാനത്ത് പകട്‌വ വിവാഹങ്ങള്‍ നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ നിരീക്ഷണം.

പെണ്‍കുട്ടികളുടെ കുടുംബങ്ങളാണ് യുവാക്കളെ തട്ടികൊണ്ടുപോകുന്നത്. പലപ്പോഴും ക്രിമിനലുകളെ ഉപയോഗിച്ച് പോലും യുവാക്കളെ തട്ടികൊണ്ട് പോകുന്നു. 18 വയസ്സിന് മുകളിലുള്ള യുവാക്കളെ തട്ടികൊണ്ട് പോയ സംസ്ഥാനങ്ങളില്‍ ബിഹാറാണ് മുന്നിലെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 3070, 2015ല്‍ 3000, 2014ല്‍ 2556 എന്നിങ്ങനെയാണ് തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിച്ച യുവാക്കളുടെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here