വിനോദ സഞ്ചാരത്തിന് പോയ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു- ബാഗുകള്‍ കണ്ടെടുത്തു

ഹൈദരാബാദ്: വിനോദ സഞ്ചാരത്തിന് പോയ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തടാകത്തിലാണ് എന്‍ജിനീയറിംഗ് മുങ്ങിമരിച്ചത്. കെ ഹരികൃഷ്ണ രാജു, കോട്ട സൈ, എഎസ്‌കെ പരശുമാന്‍, ജി വിജയശങ്കര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട സംഘം നീന്തുന്നതിനായി തടാകത്തിലേയ്ക്ക് ചാടിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. ഹൈദരാബാദിലെ എലൂരിലെ രാമചന്ദ്ര കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച നാല് പേരും. നാല് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ലഞ്ച് ബോക്‌സും ബാഗുകളും അടുത്തുള്ള മരത്തില്‍ നിന്നും പറിച്ചെന്നു കരുതുന്ന പേരയ്ക്കും തടാകക്കരയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here