നാല് വയസുകാരനെ പുലി കൊണ്ടുപോയി

തൃശൂര്‍: നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്.

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. പിന്നീട് മൃതദേഹം തല വേര്‍പ്പെട്ട നിലയില്‍ തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

ഝാര്‍ഖണ്ഡ് സ്വദേശിയാണ് തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലി. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം.

അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്. ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ഡില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി ഇവരെത്തിയത്.  

LEAVE A REPLY

Please enter your comment!
Please enter your name here