4 വയസുകാരി നാണയം വിഴുങ്ങി മരിച്ചു

മുംബൈ: പത്ത് രൂപയുടെ നാണയം വിഴുങ്ങിയ നാലുവയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്ഗിരിലാണ് സംഭവം. ശാലിനി ഹഡ്‌ജേയാണ് മരിച്ചത്. കഴിക്കാനെന്തെങ്കിലും വേണമെന്ന് പറഞ്ഞ കുട്ടിക്ക് അമ്മ 10 രൂപയുടെ നാണയം എടുത്ത് കൊടുത്തിട്ട് അടുത്തുള്ള കടയില്‍ നിന്ന് എന്തെങ്കിലും പോയി വാങ്ങാന്‍ പറഞ്ഞു.

എന്നാല്‍ നാണം കൊണ്ട് കളിച്ച കുട്ടി ഇത് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധഗോണ്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ച അഡ്മിറ്റായ പെണ്‍കുട്ടി തിങ്കളാഴ് രാവിലെ മരണപ്പെട്ടു. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here