ഭാര്യയുമായി വഴക്കിട്ട 40കാരന്റെ സാഹസം

ന്യൂഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട 40 കാരന്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ന്യൂഡല്‍ഹിയിലാണ് സംഭവം. തുഗ്ലക്കാബാദ് സ്വദേശി നബിസറാണ് ടവറിന് മുകളില്‍ കയറി സാഹസം കാട്ടിയത്.

രാജ്യതലസ്ഥാനത്തെ ബാരഖമ്പ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ടവറില്‍ കയറിയായിരുന്നു ജീവനൊടുക്കല്‍ ഭീഷണി. ഭാര്യയുമായി വഴക്കിട്ട ഇയാള്‍ ടവറിനടുത്തേക്ക് കുതിക്കുകയും പിടിച്ച് മുകളിലേക്ക് കയറുകയുമായിരുന്നു.

താഴേക്ക് എടുത്തുചാടുകയായിരുന്നു നബിസറിന്റെ ലക്ഷ്യം. ആത്മഹത്യാ ഭീഷണി മുഴക്കി 4 മണിക്കൂറോളം ഇയാള്‍ ടവറിന് മുകളില്‍ നിലയുറപ്പിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം സംഭവസ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങിയിരുന്നില്ല. ഒടുവില്‍ ബന്ധുക്കളായ ചില സ്ത്രീകളെ മധ്യസ്ഥരാക്കി സംസാരിപ്പിച്ചത് പ്രകാരം ഇയാള്‍ ഇറങ്ങാന്‍ തയ്യാറാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here