50 ലക്ഷത്തിന്റെ എസ് യു വി കത്തി നശിച്ചു

പൂനെ :പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 50 ലക്ഷത്തിന്റെ ഓഡി Q5 എസ് യു വി കാര്‍ അജ്ഞാതരായ രണ്ടംഗ സംഘം തീവെച്ചു നശിപ്പിച്ചു. പുനെയിലെ ദയാരി എന്ന പ്രദേശത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച അര്‍ദ്ധ രാത്രി 2 മണിയോട് കൂടിയാണ് സാമുഹ്യ  വിരുദ്ധര്‍ കാര്‍ നശിപ്പിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. സ്ഥലത്തെ സിസിടിവി ക്യാമറയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പുറകിലിരുന്ന വ്യക്തി സ്‌കൂട്ടറില്‍ നിന്നും ഇറങ്ങിയതിന് ശേഷം താഴെ നിന്നും എന്തോ എടുക്കുവാന്‍ ശ്രമിക്കുന്നു. ശേഷം വാഹനത്തിനടുത്തെത്തി അഗ്നിക്കിരയാക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്.

ഓഡിയുടെ ഇരുവശത്തും പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വാഹനം അഗ്നിക്കിരയാക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമകാരികളെ  പിടികൂടുവാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here