ഭക്ഷ്യവിഷബാധ; 50 കുട്ടികള്‍ ആശുപത്രിയില്‍

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിച്ച സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ അവഘട്ട് കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളിലാണ് സംഭവം.

അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തി. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരം തീരെയില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും സ്‌കൂളില്‍ എത്തി പരിശോധന നടത്തി. ഒരു സന്നദ്ധ സംഘടനയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here